ന്യൂഡല്‍ഹി : ഇന്ത്യയിലെ വാഹന ഉപയോക്താക്കളെ എന്നും ബുദ്ധിമുട്ടിക്കുന്നതാണ് അടിക്കടി ഉള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്. എന്നാല്‍ ഇന്ധനവിലയില്‍ മായാജാലം കാട്ടി പുതിയൊരു സര്‍ജിക്കല്‍ ഓപ്പറേഷന്‍ അണിയറയില്‍ ഒരുങ്ങുന്നതായി സൂചന. ദീപാവലിയാകുമ്പോഴേക്കും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് വില നിയന്ത്രിക്കുന്നതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല.അമേരിക്കയില്‍ ക്രൂഡ് ഓയിലിന്റെ സംസ്‌കരണത്തില്‍ ഇടിവുണ്ടായതും അമേരിക്കയിലെ വെള്ളപ്പൊക്കം മൂലം അസംസ്‌കൃത എണ്ണ ഉല്‍പാദനം കുറഞ്ഞ സാഹചര്യമാണ് രാജ്യത്ത് ഇന്ധന വില ഉയരാന്‍ കാരണം. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അമേരിക്കയുടെ എണ്ണ ഉല്‍പ്പാദനത്തില്‍ 13 ശതമാനം കുറവുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ ഇരുപതു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ലഭ്യമാകുന്ന രീതിയില്‍ എണ്ണ വിലയില്‍ വന്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എണ്ണ വിപണിയില്‍ ഇടപെടുന്ന പത്തൊന്‍പതു രാഷ്ട്രങ്ങളുമായി നേരിട്ട് എണ്ണ വാങ്ങാന്‍ കരാര്‍ ഒപ്പിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നു വാങ്ങുന്ന എണ്ണയുടെ തോത് കുറച്ച ശേഷം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ എണ്ണ വാങ്ങുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പത്തൊന്‍പതു രാജ്യങ്ങളുമായാണ് ഇതിനായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ഇതാവട്ടെ എണ്ണക്കമ്പനികള്‍ വാങ്ങിയ ശേഷം പെട്രോളും ഡീസലുമാക്കി മാറ്റിയ ശേഷം വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
ഇതിനുള്ള ചിലവ അടക്കം വന്‍ വിലയാണ് ഇപ്പോള്‍ സാധാരണക്കാരില്‍ നിന്നും വാങ്ങുന്നത്. ഇത്തരത്തില്‍ എണ്ണകമ്പനികളുടെ കൊള്ള ഒഴിവ്ാക്കി 19 രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സൗദിക്കും, യുഎഇയ്ക്കും പിന്നാലെ ലിബിയ, കുവൈറ്റ്, ഇക്വഡോര്‍, അംഗോള, ഗാബോണ്‍, എന്നിവ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നു എണ്ണ വാങ്ങുന്നതിനാണ് പദ്ധതി. നരേന്ദ്ര മോഡി ഒപെക് അധികൃതരുമായി നടത്തിയ ചര്‍ച്ച നടത്തിയതോടെയാണ് ഇന്ത്യയ്ക്കു വില കുറച്ച് ഇന്ധനം ലഭിക്കാന്‍ ഇടയാക്കുന്നത്.
അസംസ്‌കൃത എണ്ണ ഏറ്റവും കു്‌റഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് ലഭിക്കും. പെട്രോളിനു 20 രൂപയും, ഡീസലിനു 16 രൂപയ്ക്കും ഈ കരാര്‍ നടപ്പില്‍ വന്നാല്‍ വില്‍ക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ഭാഗമായി ഒപെക് രാഷ്ട്രങ്ങളാണ് ഇന്ത്യയുമായി കരാര്‍ ഒപ്പിടുന്നത്.
Post Your Comments