റായ്പൂര്‍: ഛത്തീസ്ഗഡില്‍ കര്‍ഷകന് ലഭിച്ച ഒരു മാസത്തെ വൈദ്യുത ബില്ലു കണ്ടാല്‍ ആരും ഞെട്ടും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മാത്രം വൈദ്യുതി ഉപയോഗിക്കുന്ന മഹാസമുന്ദ് ജില്ലയിലെ കര്‍ഷകന് ഒരു മാസത്തെ ബില്ലായി ലഭിച്ചത് 76.73 കോടി രൂപയാണ്. സെപ്തംബര്‍ മാസത്തെ ബില്‍ ആയാണ് ഇത്രയും കോടി രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. പരാതിയുമായി സമീപിച്ചപ്പോള്‍ സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്. പിന്നീട് കര്‍ഷകന് ബില്‍ പുതുക്കി നല്‍കുകയും ചെയ്തു. പുതുക്കി നല്‍കിയ ബില്‍ അനുസരിച്ച് 1820 രൂപയാണ് ഇപ്പോൾ കർഷകൻ അടയ്ക്കേണ്ടത്.
ആഗസ്റ്റ് നാലിന് രാംപ്രസാദിന്റെ വീട്ടിലെ മീറ്റര്‍ മാറ്റിസ്ഥാപിച്ചിരുന്നു. ഈ സമയത്ത് വന്ന സാങ്കേതികപിഴവാണ് ഇത്രയും വലിയ തുക ബില്ലിനത്തില്‍ കാണാന്‍ കാരണമായതെന്നാണ് വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ബില്‍ പുന:പരിശോധിക്കാതെ ഉദ്യോഗസ്ഥര്‍ നല്‍കുകയായിരുന്നെന്നും വീഴ്ച വരുത്തിയ ഗരുണ്‍ കുമാറിനെയും ദോജ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ബോര്‍ഡ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
Post Your Comments