കൊച്ചി : കൊച്ചിയിൽ യുവതികളുടെ മർദ്ദനത്തിനിരയായ യൂബർ ഡ്രൈവർ ഷെഫീഖിനെതിരെ കൊച്ചി മരട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസെടുത്തത്.ഡ്രൈവർക്ക് സ്ത്രീകളുടെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് സ്ത്രീകളെ സംരക്ഷിയ്ക്കുകയാണെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് ഡ്രൈവർക്കെതിരെ കേസെടുത്തത്.
സ്ത്രീകളുടെ കല്ലുകൊണ്ടുള്ള തലക്കടിയേറ്റ് യൂബര്‍ ഡ്രൈവര്‍ ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. സ്ത്രീകള്‍ക്കെതിരെ ഡ്രൈവറുടെയും സാക്ഷിയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നുവെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. ഡ്രൈവറെ മർദ്ദിച്ച സ്ത്രീകൾ പോലീസിൽ ഡ്രൈവർക്കെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
Post Your Comments