ബീജിങ്: ചൈനയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും വാട്ട്സ് ആപ്പ് നിരോധിച്ചു. ഏതാനും മാസം മുമ്പ് തന്നെ ചൈനീസ് ഇന്റര്‍നെറ്റ് ദാതാക്കള്‍ വീഡിയോകള്‍, ഇമേജുകള്‍, മറ്റ് ഫയലുകള്‍ എന്നിവ വാട്ട്സ് ആപ്പില്‍ പങ്കുവെക്കുന്നത് തടയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണമായും വാട്സ് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. അതേസമയം വാട്ട്സ് ആപ്പ് നിരോധിക്കാനുള്ള കാരണം വ്യക്തമല്ല.
2009-ല്‍ ഫേസ്ബുക്ക് ചൈനയില്‍ നിരോധിച്ചിരുന്നു.വാട്ട്സ് ആപ്പും ഫേസ്ബുക്കും കൂടാതെ ട്വിറ്ററും ചൈനയില്‍ തടഞ്ഞിരിക്കുകയാണ്. ഫോട്ടോപങ്കിടല്‍ ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമും രാജ്യത്ത് ലഭ്യമല്ല. രാജ്യത്തെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നയമനുസരിച്ച് ഇന്റര്‍നെറ്റ് ഭീമന് ഗൂഗിളിനും യൂ ട്യൂബ്, മാപ്സ് പോലുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ചൈനയില്‍ നിരോധനമുണ്ട്. ഇതിനെല്ലാം പകരമായി Weibo എന്ന ആപ്പ് ആണ് ചൈനക്കാര്‍ ഉപയോഗിക്കുന്നത്.
Post Your Comments