യു.എ.ഇ: ഇന്ത്യക്കാരായ കോടീശ്വരന്മാര്‍ കൂടുതലായും കുടിയേറുന്നത് അമേരിക്ക, യു.കെ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണെന്ന് റിപ്പോര്‍ട്ട് . ഹുറൂണ്‍ ഇന്ത്യ തയ്യാറാക്കിയ ധനികരുടെ പട്ടികയില്‍ , 31,900 കോടി രൂപയുടെ സ്വത്തുക്കളുള്ള എം എ യൂസഫലിയാണ് യു.എ.ഇയിലെ സമ്പന്നനായ ഇന്ത്യക്കാരന്‍. 17,900 കോടി രൂപയുടെ ആസ്തിയുള്ള സണ്ണി വര്‍ക്കിയാണ് രണ്ടാം സ്ഥാനത്ത്. 17,300 കോടിയുടെ സ്വത്തുക്കളുള്ള ബി ആര്‍ ഷെട്ടിയാണ് തൊട്ടുപിന്നില്‍. കോടീശ്വരന്മാരുടെ പട്ടികയില്‍ രവി പിള്ളയ്ക്ക് ആറാം സ്ഥാനമാണ്. അദാനി വിനോദ് ഭായ് ശാന്തി ലാല്‍, ആസാദ് മൂപ്പന്‍, ടോണി ജഷന്മാല്‍, ദിവ്യാങ്ക്, റിസ്വാന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന ജീവിത നിലവാരവും സമാധാനപരമായ അന്തരീക്ഷവുമാണ് ഇവരെ യു.എ.ഇ.യിലേക്ക് ആകര്‍ഷിയ്ക്കുന്നത്.
Post Your Comments