
മഹാരാഷ്ട്ര: ജനിച്ച് ആറാം മിനിറ്റില്‍ പെൺകുഞ്ഞ് ആധാറിന് ഉടമയായി. ഭാവന സന്തോഷ് ജാദവാണ് ഏറ്റവും പ്രായം കുറഞ്ഞ ആധാർ ഉടമയെന്ന നേട്ടം സ്വന്തമാക്കിയത്. ഉസ്മാനാബാദ് ജില്ല വനിത ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചക്ക് 12.03നായിരുന്നു കുഞ്ഞിന്റെ ജനനം. 12.09ഒാടെ കുഞ്ഞിന്റെ ഒാണ്‍ലൈന്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാർ നമ്പരും രക്ഷിതാക്കൾക്ക് ലഭിച്ചു. ഒരു വര്‍ഷത്തിനിടെ ഇൗ ആശുപത്രിയില്‍ ജനിച്ച 1,300 കുഞ്ഞുങ്ങള്‍ക്ക് ആധാർ നമ്പർ ലഭ്യമാക്കിയതായി ജില്ല കലക്ടര്‍ രാധാകൃഷ്ണ ഗാമെ പറഞ്ഞു.
Post Your Comments