Latest NewsIndia

ഹായ് സെക്സി’ എന്ന് കമന്‍റടിച്ച യുവാക്കള്‍ക്ക് സംഭവിച്ചത്

ന്യൂഡല്‍ഹി: ഹായ് സെക്സി’ എന്ന് കമന്‍റടിച്ച യുവാക്കൾക്ക് മഹാരാഷ്ട്രയിലെ പ്രത്യേക കോടതി ആറ് മാസത്തെ ജയില്‍ശിക്ഷയും 1000 രൂപ പിഴയും വിധിച്ചു. യുവാക്കളുടെ നടപടി പെണ്‍കുട്ടിയ്ക്ക് മാനഹാനിയുണ്ടാക്കിയെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. ഇത്തരത്തിലുള്ള വിധികള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് തടയുന്നതിന് സഹായകരമാകുമെന്നാണ് നിയമവിദഗ്ദർ വിലയിരുത്തുന്നു.

2015 മാര്‍ച്ചിലാണ് സംഭവം നടന്നത്. രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ യുവാക്കള്‍ ഹായ് സെക്സി, ഹലോ സെക്സി’ എന്ന് വിളിച്ച് കമന്‍റടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേരിനൊപ്പം അശ്ലീല പദപ്രയോഗവും യുവാക്കള്‍ നടത്തി. കമന്‍റുകള്‍ അവഗണിച്ച് മുന്നോട്ട് പോയ പെണ്‍കുട്ടിയെ യുവാക്കള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്തതോടെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button