കൊച്ചി: കലൂര്‍ ജവഹര്‍ലാര്‍ നെഹ്‌റു സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറി. അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ ഭാഗമായിട്ടാണ് നടപടി. വന്യു ഓപ്പറേഷന്‍ ഹെഡ് റോമ ഖന്നയാണ് ഫിഫയെ പ്രതിനിധികരീച്ച് സ്റ്റേഡിയത്തിന്റെ ചുമതല ഏറ്റുവാങ്ങിയത്. ജി.സി.ഡി.എ ചെയര്‍മാന്‍ മോഹനന്‍, ടൂര്‍ണമെന്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചുമതല കൈമാറിയത്. ബ്രസീലും സ്‌പെയ്‌നും തമ്മിലാണ് കൊച്ചിയില്‍ മത്സരിക്കുന്നത്. അടുത്ത മാസം ഏഴിനാണ് ഈ മത്സരം നടക്കുന്നത്.
Post Your Comments