KeralaLatest NewsNews

തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റം; നടപടികളെ കുറിച്ച് റവന്യു മന്ത്രി

തിരുവനന്തപുരം: ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച്‌ തീരുമാനമെടുക്കാനാവില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ അതൃപ്തിയില്ലെന്നും റവന്യൂ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിെര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല റവന്യൂ മന്ത്രിക്ക് കത്തു നല്‍കുകയുണ്ടായി. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചാണ് തോമസ് ചാണ്ടി കായൽ കയ്യേറിയതെന്ന് കത്തിൽ പരാമർശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button