ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിയ്ക്കാന്‍ ഒമ്പതിടങ്ങളില്‍ പാകിസ്താന് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഫെഡറേഷന് ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്സ്( എഫ്.എ.എസ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്.
പ്രാദേശിക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിയ്ക്കുന്ന ആണവ പോര്‍മുനകള്‍ അടിയന്തര ഘട്ടങ്ങളില്‍ മിസ്സൈലില്‍ ഘടിപ്പിച്ച് വിക്ഷേപിക്കാനാണ് പദ്ധതി. ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പ്രയോഗിക്കാനാണ് ഇവ തയ്യാറാക്കി വെച്ചിട്ടുള്ളത്. പാകിസ്താന് ആണവായുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ചില കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആണവായുധ വിദഗ്ദന് ഹന്‍സ് ക്രിസ്റ്റന്‍സന്‍സ് പറയുന്നു.
സൈനിക താവളങ്ങളോട് ചേര്‍ന്ന്, ഒറ്റ നോട്ടത്തില്‍ വീടുകള്‍ പോലെ തോന്നിയ്ക്കുന്ന കേന്ദ്രങ്ങളിലാണ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരിയ്ക്കുന്നത്. ഇവയോടൊപ്പം ആണവായുധങ്ങള്‍ വഹിയ്ക്കാന്‍ ശേഷിയുള്ള മിസ്സൈലുകളും പാകിസ്താന് തയ്യാറാക്കി വെച്ചിട്ടുള്ളതായി അദ്ദേഹം പറയുന്നു. ആണവായുധങ്ങള്‍ സാധാരണ ആക്രമണങ്ങളില്‍ പ്രയോഗിച്ചാല്‍ പോലും ആണവായുധത്തിന് കാരണമാകുമെന്നും ആണവായുധ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നും ഹന്‍സ് ക്രിസ്റ്റന്‍സന്‍സ് വ്യക്തമാക്കി.
ഇന്ത്യയെ ലക്ഷ്യമാക്കി തയ്യാറാക്കി വെച്ചിട്ടുള്ള ആണവ പോര്‍മുനയുള്ള ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ നിരവധിയാണ് പാകിസ്താനിലുള്ളത്. എന്നാല്‍ ഈ ആണവായുധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഭീകരരുടെ കൈയില്‍ എത്തിപ്പെട്ടേക്കാമെന്ന് എഫ്.എ.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments