അജ്മാന്‍•മെമ്മറി കാര്‍ഡ് കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബംഗ്ലാദേശ് സ്വദേശി തന്റെ സഹോദരനെ കുത്തിക്കൊന്നു. യു.എ.ഇയിലെ അജ്മാനിലാണ് സംഭവം.
24 കാരനായ യുവാവ് തന്റെ ക്യാമറയിലെ മെമ്മറി കാര്‍ഡ് കാണാതായതിനെ ചൊല്ലി അമ്മയുമായി വഴിക്കിട്ടിരുന്നു. എന്നാല്‍ താന്‍ അറിയാതെ എടുത്ത് കളഞ്ഞു എന്നായിരുന്നു മാതാവിന്റെ മറുപടി. യുവാവ് മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ദിവസം മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലുംലഭിച്ചില്ല. തന്റെ സുഹൃത്തിന്റെ കാര്‍ഡ് ആണെന്ന് പറഞ്ഞ് ക്ഷുഭിതനായ ഇയാളെ ആശ്വസിപ്പിക്കാന്‍ സഹോദരനും സഹോദരിയും ആവും വിധം ശ്രമിച്ചു. പുതിയ കാര്‍ഡ് വാങ്ങാന്‍ 100 ദിര്‍ഹവും ഇവര്‍ വാഗ്ദാനം ചെയ്തു. തര്‍ക്കത്തിനിടെ ഇയാള്‍ കത്രികയെടുത്ത് സഹോദരനെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. തലയ്ക്കേറ്റ മാരകമായ കുത്തിനെത്തുടന്നും രക്തസ്രാവവും മൂലം സഹോദരന്‍ മരിക്കുകയായിരുന്നു.
കേസ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് ക്രിമിനല്‍ കോടതിയ്ക്ക് കൈമാറി.
Post Your Comments