
മലപ്പുറം: കെ. എം മാണിയെ ക്ഷണിച്ച് മുസ്ലീം ലീഗ്. വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് നേതാവിനെ ലീഗ് ക്ഷണിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപിയാണ് കേരള കോണ്‍ഗ്രസ് എമ്മിനെ പ്രചാരണത്തിനു ക്ഷണിച്ച കാര്യം വ്യക്തമാക്കിയത്.
മുമ്പ് കുഞ്ഞാലിക്കുട്ടി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ മാണി പ്രചാരണത്തിനു വന്നിരുന്നു. മാണിക്ക് കുഞ്ഞാലിക്കുട്ടിയുമായുള്ള വ്യക്തി ബന്ധമാണ് അന്നു മാണിയെ പ്രചാരണത്തിനു എത്തിച്ചത്. ഇത്തവണ അതു സംഭവിക്കുമോ എന്നറിയാനാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
Post Your Comments