
ദുബായ്: മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഈജിപ്തിൽ നിന്നുള്ള അഭിഭാഷകൻ ദുബായി അറസ്റ്റിൽ. കഴിഞ്ഞ ജൂലായ് 21നാണ് കോടതി ഉത്തരവിനെ തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ 3 പോലീസ് ഉദ്യോഗസ്ഥരെ ഇയാൾ ആക്രമിക്കുന്നത്.
തന്റെ മകളുടെ പാസ്പോർട്ട് അന്യായമായി പിടിച്ചു വെച്ചിരിക്കുകയാണെന്ന് ഇയാളുടെ മുൻ ഭാര്യ കോടതിയിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഇയാളെ ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇതിനെ തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ യാതൊരുവിധ പ്രകോപനവുമില്ലാതെ ഇയാൾ ആക്രമിക്കുവായിരുന്നു.
Post Your Comments