Latest NewsNewsInternational

അമേരിക്കയു​ടെ യാ​ത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു

വാഷിങ്​ടണ്‍: അമേരിക്കയു​െട യാ​ത്രാ നിരോധനം എട്ടു രാജ്യങ്ങളിലേക്ക്​ കൂടി വ്യാപിപ്പിച്ചു. ചാഡ്​, ഉത്തരകൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളി​െല ജനങ്ങള്‍ക്കാണ്​ ഇപ്പോള്‍ പുതുതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ചാഡ്​, ഇറാന്‍, ലിബിയ, ഉത്തര ​െകാറിയ, സൊമാലിയ, സിറിയ, വെനസ്വേല, യെമന്‍ എന്നീ രാജ്യങ്ങളി​െല ജനങ്ങള്‍ക്ക് വിലക്ക്​ ബാധകമായി വരും.

എന്നാല്‍ നേരത്തെ വിലക്കുണ്ടായിരുന്ന സുഡാനെ ഇത്തവണ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്​. വിലക്കി​​െന്‍റ കാലാവധി അവസാനിച്ച​േതാടെയാണ്​ വീണ്ടും എട്ടു രാജ്യങ്ങള്‍ക്ക്​ ഇപ്പോള്‍ വിലക്ക്​ ഏര്‍​പ്പെടുത്തിയത്​. പുതിയ ഉത്തരവ്​ ഒക്​ടോബര്‍ 18 മുതല്‍ നിലവില്‍ വരും. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് താന്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെന്ന് ട്രംപ്​ ട്വിറ്ററില്‍ കുറിച്ചു.

എന്നാല്‍ വിലക്ക്​ നേരിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിയമാനുസൃത വിസകള്‍ റദ്ദാക്കുന്നതിനെ കുറിച്ചു പുതിയ ഉത്തരവുകളൊന്നും വന്നിട്ടില്ല. എങ്കില്‍ വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ അമേരിക്കയില്‍ ബിസിനസ്​ നടത്തുകയോ ചെയ്യുന്നവര്‍ക്ക്​ യാാത്രാ നിരോധനത്തിലെ വ്യവസ്​ഥകള്‍ ലഘൂകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button