മുംബൈ : ആദായനികുതി നിയമത്തിലെ ചില ഭേദഗതികളുടെ ഫലമായി കറന്‍സിയായി പണം സ്വീകരിക്കുന്നതിന് നിയന്ത്രണങ്ങള്‍ വന്നിരിക്കുകയാണ്. കറന്‍സി നോട്ടുകളുടെ കാലം കഴിഞ്ഞുപോയി എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള സര്‍ക്കാരിന്റെ പ്രക്രിയയില്‍ പുതിയതായി ആദായനികുതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് വകുപ്പ് 269 എസ്.ടി. ഈ വകുപ്പ് എല്ലാ ഗണത്തിലുംപെട്ട നികുതിദായകര്‍ക്കും ബാധകമാണ്.
കാഷ് ആയി നടത്താവുന്ന ഇടപാടുകളുടെ പരിധി രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ ആകാന്‍ പാടില്ല എന്ന് ഈ വകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. ആദായനികുതി നിയമത്തിലെ വകുപ്പ് 44 എ.ബി. പ്രകാരം ‘ടാക്‌സ് ഓഡിറ്റി’ന് ബാധ്യതയുള്ള നികുതിദായകര്‍ വകുപ്പ് 285 ബി.എ. പ്രകാരം ഫോം നമ്പര്‍ 61 എ സമര്‍പ്പിച്ച്, മേല്‍പ്പറഞ്ഞ വിവരങ്ങള്‍ നികുതി വകുപ്പിന് കൈമാറേണ്ടതുണ്ട്.
മേല്‍പ്പറഞ്ഞ വകുപ്പ് 269 എസ്.ടി. പുതുതായി കൊണ്ടുവന്നതാണെങ്കിലും നിലവിലുള്ള ചില വകുപ്പുകളും (ഭേദഗതികള്‍ക്ക് മുന്‍പും പിന്‍പും) കാഷ് ഇടപാടുകളെ നിയന്ത്രിക്കുന്നുണ്ട്. വകുപ്പ് 269 എസ്.എസ്. പ്രകാരം 20,000 രൂപയോ അതില്‍ കൂടുതലോ കടം അഥവാ നിക്ഷേപം ആയി വാങ്ങുമ്പോള്‍ കാഷ് ആയി വാങ്ങാന്‍ പാടില്ല. കാഷ് ആയി വാങ്ങാവുന്ന മൊത്തം പരിധിയാണ് 19,999 രൂപ.
Post Your Comments