ജീവിതത്തിന്റെ താളം തെറ്റിക്കുന്ന,മനസിന്റെ താളം വരെ തെറ്റാവുന്ന ഏറെ പ്രശ്നങ്ങൾ നമ്മളിലിൽ ഓരോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്.സ്വഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും ചിന്തകൾ കൊണ്ടും വ്യക്തികൾ വ്യത്യസ്തരാണ്.എന്നിരുന്നാലും ,എല്ലാവരുടെയും ജീവിതത്തിൽ അപ്പാടെ തളർന്നുപോയേക്കാവുന്ന അനുഭവങ്ങൾ ഉണ്ടാവാം.ആ നിമിഷത്തിൽ വളരെ അപകടകരമായ ചിന്തകൾ മുളപൊട്ടാം. ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിക്കാം.അല്ലെങ്കിൽ അവ ആ മനുഷ്യനെ നിരാശയിലേക്കും തുടർന്ന് വിഷാദത്തിലേക്കും തള്ളിവിടാം. പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതമില്ല.അവയെ ഒഴിവാക്കാനുമാകില്ല. എന്നാൽ ഒന്ന് മനസ്സുവെച്ചാൽ നമ്മുടെ മനസ്സിനെ നമ്മുടെ നിയന്ത്രണത്തിലൊതുക്കാം. അതുവഴി പ്രശ്നങ്ങളെ പോസിറ്റീവ് ആയി നേരിടാം.
കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് യോഗയോളം സഹായകരമായ മറ്റൊന്നില്ല.മനസ്സിനെ ശക്തിപ്പെടുത്താൻ യോഗ ഏറെ ഗുണം ചെയ്യും.സ്ഥിരമായി യോഗ ചെയ്യന്നത് മനസിനും ശരീരത്തിനും നല്ലതാണ്.യോഗയിലൂടെ പോസിറ്റീവ് ചിന്തകൾ കൂടുകയും അതുവഴി ദിവസം മുഴുവൻ ഉന്മേഷം നിലനിൽക്കുകയും ചെയ്യും.
സമ്മര്‍ദം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എന്ട്രോഫിന് പുറപ്പെടുവിക്കുകയും അത് ഉന്മേഷം പകരുകയും ചെയ്യും. എന്നും രാവിലെ ഒരു മണിക്കൂറെങ്കിലും നടക്കുന്നത് നല്ലതാണ്.എല്ലാവര്‍ക്കും ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ പ്രത്യേക ഇഷ്ടം ഉണ്ടാവാം.നല്ലൊരു വിനോദം ഉണ്ടാക്കിയെടുക്കുക എന്നത് വളരെ അത്യാവശ്യമാണ്. ഇത്തരത്തില്‍ നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്താല്‍ തന്നെ പാതി ടെന്‍ഷന്‍ ഒഴിവാകും. എന്ത് കാര്യമായാലും നിങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ എന്നും കഴിഞ്ഞില്ലെങ്കിലും ആഴ്ചയില് രണ്ടു ദിവസമെങ്കിലും ഇതിനായി സമയം കണ്ടെത്തുക.
വളർത്തുമൃഗങ്ങളുടെ സാമീപ്യം നമ്മെ സന്തോഷിപ്പിക്കുക കുറച്ചൊന്നുമല്ല . ഇങ്ങനെ സമയം ചെലവിടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോൾ ശരീരത്തില്‍ സുഖദായക ഹോര്‍മോണുകള്‍ ഉണ്ടാകും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കും. വീട്ടിലെ അന്തരീക്ഷം മടുപ്പിക്കുന്നുവെങ്കിൽ പുതുമയുള്ള ജോലികൾ കണ്ടെത്താം . അടുക്കള ജോലികള്‍ക്കിടയില്‍ പാട്ടു കേള്‍ക്കുകയോ പശ്ചാത്തലത്തിൽ ഇഷ്ടമുള്ള ടി വി പരിപാടികള്‍ കാണുകയോ ചെയ്യുന്നത് സന്തോഷകരമായി ജോലി ചെയ്യാന്‍ സഹായിക്കും.
അലങ്കോലമായ മുറികളില്‍ സമയം ചെലവിടുന്നത് സമ്മര്‍ദ്ദം കൂട്ടുവാന്‍ കാരണമാകും. അതിനാല്‍ വൃത്തിയുള്ള മുറിയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യമായി കലഹിക്കുന്ന സ്വഭാവക്കാരാണെങ്കില്‍ അതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴിയാണ് പാട്ട് കേള്‍ക്കുന്നതും പാടുന്നതും. പാട്ടുപാടാന്‍ കഴിവുള്ളവര്‍ പോലും ചിലപ്പോള്‍ ജീവിതത്തിലെ തിരക്കുകളില്‍പ്പെട്ട് അതൊക്കെ മറക്കും . എന്നാല്‍ പാടുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഓറഞ്ച്, മുന്തിരി, സ്ട്രോബറി, എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഈ പഴച്ചാറുകള്‍ സമ്മര്‍്ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സ്ട്രസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കുന്നതിനു സഹായിക്കുന്നു.
സുഗന്ധങ്ങള്‍ക്ക് പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിവുണ്ട്. മുല്ലപ്പു, ലാവന്‍ഡര്‍ എന്നിവയുടെ മണം സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു.
Post Your Comments