എറണാകുളം ;കൊച്ചിയിൽ മൂന്ന് സ്ത്രീകളുടെ ക്രൂരമര്‍ദ്ദനത്തിനിരയായ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവർ ഷെഫീഖിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന മർദ്ദിച്ച സ്ത്രീകളുടെ പരാതിയെ തുടർന്നാണ് ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തത്. ഇത് ഇത് സ്വാഭാവിക നടപടി മാത്രമാണെന്ന് പോലീസ് വിശദീകരിക്കുന്നെങ്കിലും ഷെഫീഖിനെതിരേ ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
കൊച്ചി വൈറ്റിലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവരാണ് ഷെഫീഖിനെ മര്‍ദിച്ചത്. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇത് വ്യാപക പ്രതിഷേധങ്ങൾക്കാണ് വഴി തെളിയിച്ചത്. മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഡ്രൈവർക്കെതിരെ കേസുമായി പോലീസ് രംഗത്തെത്തിയത്.
Post Your Comments