ലഖ്‌നൗ: ഭര്‍ത്താവിനെ ദോഷങ്ങളിൽ നിന്ന് രക്ഷിക്കാനും അകാലമൃത്യവില്‍ നിന്ന് കരകയറ്റാനും നവവധുവിന് കുടുംബ തന്ത്രി വിധിച്ച പരിഹാരം കൂട്ടബലാത്സംഗം. ഉത്തര്‍പ്രദേശിലെ ലിസാരിഗേറ്റിലാണ് ദാരുണ സംഭവം.ഹപുരി സ്വദേശിയായ വസ്ത്ര വ്യാപാരിയാണ് യുവതിയെ വിവാഹം കഴിച്ചത്. വിരുന്നിനിടെ യുവതിക്ക് നല്‍കിയ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്.
വിവാഹരാത്രിയില്‍ വധുവിനൊപ്പം ശയിച്ചാല്‍ ഭര്‍ത്താവിന് ഉടന്‍ മരണമുണ്ടാകുമെന്നായിരുന്നു തന്ത്രിയുടെ കണ്ടെത്തല്‍. ഇതൊഴിവാക്കാന്‍ ഭര്‍തൃസഹോദരനെ കൂട്ടുപിടിച്ച് തന്ത്രി ആദ്യ രാത്രിയിലെ കൂട്ടപീഡനത്തിന് നേതൃത്വം നല്‍കി.
വിവാഹ പിറ്റേന്ന് ഭര്‍തൃവീട്ടുകാരോട് കഴിഞ്ഞ രാത്രിയെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ തന്ത്രിയുടെ നിര്‍ദേശാനുസരണമാണ് ഇതെല്ലാം നടത്തിയതെന്നായിരുന്നു മറുപടി.
തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. യുവതിയുടെ പരാതിയെ തുടർന്ന് തന്ത്രിക്കെതിരെയും യുവതിയുടെ ഭർതൃ സഹോദരനെതിരെയും പോലീസ് കേസ് എടുത്തു.
Post Your Comments