Latest NewsBollywoodHome & Garden

ബോളിവുഡിന്റെ സ്വന്തം സെലിബ്രിറ്റി ഇന്റീരിയര്‍ ഡിസൈനറായി ഗൗരി ഖാൻ

കിംഗ് ഖാന്റെ ഭാര്യയായ ഗൗരി ഖാൻ ഇപ്പോൾ ബോളിവുഡിന്റെ പ്രിയപ്പെട്ട ഇന്റീരിയർ ഡിസൈനറായി മാറിക്കൊണ്ടിരിക്കുകയാണ്.കരൺജോഹറിന്റെ ഇരട്ടക്കുഞ്ഞുങ്ങളായ റൂഹിക്കും യാഷിനും വേണ്ടി ഗൗരിയാണ് നഴ്സറി രൂപകൽപന ചെയ്തത്. അങ്ങിനെയാണ് ഗൗരിയുടെ കഴിവ് പുറംലോകം അറിയാൻ ഇടയായതും.

അതിനുശേഷം ഗൗരിക്ക് സമയമില്ലാതായിട്ടുണ്ടന്നാണ് വാർത്തകൾ.കാരണം ഇപ്പോൾ എല്ലാവരും ഗൗരിയുടെ പുറകെയാണ്. ഗൗരിയെ തേടി നിരവധി പ്രൊജെക്ടുകൾ വന്നു തുടങ്ങി.ബാന്ദ്ര റെസ്റ്റോറന്റ് ആര്‍ത്ത്, തുടങ്ങി നിരവധി പ്രമുഖ കെട്ടിടങ്ങളുടെ ഇന്റീരിയര്‍ ഗൗരി മോടി പിടിപ്പിച്ചു കഴിഞ്ഞു.

വളരെ ലളിതമായി ക്ലാസിക്കൽ ലുക്കിൽ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുക. ഒന്നിലധികം ഡിസൈനുകള്‍ മിക്സ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. ഇതാണ് ഇന്റീരിയര്‍ ഒരുക്കുന്നതിന് മുൻപ് ഗൗരി നല്‍കുന്ന പ്രധാന ഉപദേശം.കണ്ടംപററി ഫര്‍ണിച്ചറിന്റെ കൂടെ ഫ്ളോറല്‍ പ്രിന്റ്സ് ഉപയോഗിക്കരുതെന്നും ഗൗരി പറയുന്നു.

ഗൗരി ഖാന്‍ ഡിസൈന്‍സ് എന്ന പേരില്‍ ഒരു ഡിസൈനിങ്ങ് ഷോറും തുടങ്ങിയ ഗൗരിക്ക് പൂർണ പിന്തുണയുമായി ഭർത്താവ് കിംഗ് ഖാനും മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button