Latest NewsNewsInternational

അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയില്‍ 35,000 പേരെ ഒഴിപ്പിച്ചു

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് എന്ന്‍ പേരുള്ള അഗ്നിപര്‍വതമാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 35,000 പേരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. കൂടാതെ, അഗ്നിപര്‍വതമുഖത്തിന്‍റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഈ സംഭവം വിമാന സര്‍വീസുകളെ ഇതുവരെ ഇത് ബാധിച്ചിട്ടില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സജീവ അഗ്നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച്‌ ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button