തിരുവനന്തപുരം: മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു. ചാണ്ടിയെയും സര്‍ക്കാരിനെയും കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഭരണ-പ്രതിപക്ഷങ്ങളില്നിന്നുണ്ടായ പ്രതിഷേധം ശക്തമായതോടെ കടുത്ത പ്രതിരോധത്തിലായി. മുന്നണിയിലും എന്‍.സി.പിയിലും അദ്ദേഹത്തിന്റെ പിന്തുണ നഷ്ടപ്പെടുകയാണ്.
തനിക്കെതിരായ ആരോപണങ്ങളെ നിസ്സാരമായി കാണുന്നുവെന്നാണ് തോമസ് ചാണ്ടി പറയുന്നത്. പക്ഷെ തന്റെ കയ്യിൽ തീറാധാരമുള്ള കരഭൂമി ഉപയോഗിച്ചാണ് മാര്‍ത്താണ്ഡം കായല്‍ നികത്തിയയെന്ന് പറയുന്നതിനൊപ്പം ഇക്കൂട്ടത്തില്‍ സര്‍ക്കാര്‍ വഴിയും നികത്തിയെന്ന് സമ്മതിച്ചു. ആരോപണം തെളിയിക്കപ്പെട്ടാല്‍ എം.എല്‍.എ സ്ഥാനവും രാജിവെക്കാന്‍ തയാറാണെന്ന നിലപാട് തോമസ് ചാണ്ടി നിയമസഭയില്‍ കൈക്കൊണ്ടിരുന്നു.
അതിനിടെ, സി.പി.എം മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് പ്രത്യക്ഷമായും ആലപ്പുഴയിലെ മുതിര്‍ന്നനേതാവും മന്ത്രിയുമായ ജി. സുധാകരന് പരോക്ഷമായും തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തിയതോടെ മുന്നണിയിലും പാര്‍ട്ടിയിലും ഇൗ വിഷയത്തിലുള്ള ഭിന്നതയും പുറത്തുവന്നു. ഇൗ വിഷയം ഇടതുമുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന നിലയിലേക്കും കാര്യങ്ങള്‍ നീങ്ങുകയാണ്. ഇതുവരെ ഭൂമി കൈയേറിയിട്ടില്ലെന്ന് പറഞ്ഞിരുന്ന തോമസ് ചാണ്ടിക്ക് ഒടുവില്‍ മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പാത സ്വന്തം ഭൂമിക്കൊപ്പം മണ്ണിട്ട് നികത്തിയെന്ന് സമ്മതിക്കേണ്ടിവന്നു.
Post Your Comments