Latest NewsKeralaNews

മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു

തി​രു​​വ​ന​ന്ത​പു​രം: മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു. ചാ​ണ്ടി​യെയും സ​ര്‍​ക്കാ​രിനെയും ക​ല​ക്​​ട​റു​ടെ റി​പ്പോ​ര്‍​ട്ടിന്​ പിന്നാലെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ളി​ല്‍​നി​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​യ​തോ​ടെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തിലായി. മു​ന്ന​ണി​യി​ലും എ​ന്‍.​സി.​പി​യി​ലും അദ്ദേഹത്തിന്റെ പി​ന്തു​ണ ന​ഷ്​​ട​പ്പെ​ടു​ക​യാ​ണ്.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ നി​സ്സാ​ര​മാ​യി കാ​ണു​ന്നു​വെ​ന്നാണ് തോ​മ​സ്​ ചാ​ണ്ടി പറയുന്നത്. പക്ഷെ തന്റെ കയ്യിൽ തീ​റാ​ധാ​ര​മു​ള്ള ക​ര​ഭൂ​മി ഉപയോഗിച്ചാണ് മാ​ര്‍ത്താ​ണ്ഡം കാ​യ​ല്‍ നി​ക​ത്തി​യ​യെന്ന് പ​റ​യു​ന്ന​തി​നൊ​പ്പം ഇ​ക്കൂ​ട്ട​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ വ​ഴി​യും നി​ക​ത്തി​യെ​ന്ന്​ സ​മ്മ​തി​ച്ചു. ആ​രോ​പ​ണം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ല്‍ എം.​എ​ല്‍.​എ സ്ഥാ​ന​വും രാ​ജിവെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന നി​ല​പാ​ട്​ തോ​മ​സ്​ ചാ​ണ്ടി നി​യ​മ​സ​ഭ​യി​ല്‍ കൈ​ക്കൊ​ണ്ടി​രു​ന്നു.

അ​തി​നി​ടെ, സി.​പി.​എം മു​തി​ര്‍​ന്ന നേ​താ​വ്​ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ പ്ര​ത്യ​ക്ഷ​മാ​യും ആ​ല​പ്പു​ഴ​യി​ലെ മു​തി​ര്‍​ന്ന​നേ​താ​വും മ​ന്ത്രി​യു​മാ​യ ജി. ​സു​ധാ​ക​ര​ന്‍ പ​രോ​ക്ഷ​മാ​യും തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ മു​ന്ന​ണി​യി​ലും പാ​ര്‍​ട്ടി​യി​ലും ഇൗ ​വി​ഷ​യ​ത്തി​ലു​ള്ള ഭി​ന്ന​ത​യും പു​റ​ത്തു​വ​ന്നു. ഇൗ ​വി​ഷ​യം ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ളി​ല്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന നി​ല​യി​ലേ​ക്കും​ കാ​ര്യ​ങ്ങ​ള്‍ നീ​ങ്ങു​ക​യാ​ണ്. ഇ​തു​വ​രെ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞി​രു​ന്ന തോ​മ​സ്​ ചാ​ണ്ടി​ക്ക്​ ഒ​ടു​വി​ല്‍ മാ​ര്‍ത്താ​ണ്ഡം കാ​യ​ലി​ല്‍ സ​ര്‍ക്കാ​ര്‍ പാ​ത സ്വ​ന്തം ഭൂ​മി​ക്കൊ​പ്പം മ​ണ്ണി​ട്ട് നി​ക​ത്തി​യെ​ന്ന് ​ സ​മ്മ​തി​ക്കേ​ണ്ടി​വ​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button