
തിരുവനന്തപുരം: കൊച്ചിയിൽ ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ യുവതികൾ ചേർന്ന് മര്‍ദ്ദിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലീസ് കമ്മീണർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. യുവതികൾക്കെതിരെ ദുർബല വകുപ്പ് മാത്രം ചേർത്തതിനെ കുറിച്ചും അന്വേഷിക്കുമെന്നും ബെഹ്റ പറഞ്ഞു.
ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച യുവതികൾക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തിയ പോലീസ് നടപടിയെ കുറിച്ചും വ്യാപക വിമർശനങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ ഡിജിപി നിർദേശം നൽകിയത്.
ടാക്‌സി ഡ്രൈവറെ യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നാട്ടുകാരില്‍ ചിലര്‍ ഇടപെട്ടിട്ടു പോലും യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. യുവതികള്‍ കാറിനു സമീപത്തുവച്ച് ഡൈവറായ ഷഫീക്കിനെ മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മര്‍ദ്ദനമേറ്റ ഷഫീക്കിനെ നാട്ടുകാരില്‍ ചിലര്‍ പിടിച്ചു മാറ്റിയിട്ടും യുവതികള്‍ ഷഫീക്കിന്റെ മുഖത്തിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കാര്യമായ പ്രകോപനമൊന്നുമില്ലാതെയാണ് യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതെന്ന് സംഭവത്തിന്റെ പ്രധാന സാക്ഷി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
Post Your Comments