കൂര്‍ഗ് : ആശുപത്രി വാസത്തിനിടെ ജയലളിതയെ ശശികല പോലും ശരിയ്ക്ക് കണ്ടിട്ടില്ലെന്ന് ശശികലയുടെ സഹോദരി പുത്രന്‍ ടി.ടി.വി ദിനകരന്‍ രംഗത്ത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അസുഖബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് അവരെ സന്ദര്‍ശിക്കാനെത്തിയിരുന്നവരെ ശശികലയും സംഘവും തടഞ്ഞിരുന്നുവെന്ന ആരോപണങ്ങള്‍ക്ക് കഴമ്പിന്നെന്നും ദിനകരന്‍ പറഞ്ഞു.
സെപ്റ്റംബര്‍ 22ന് അമ്മയെ (ജയലളിത) ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതു മുതല്‍ ചിന്നമ്മ (ശശികല) അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്. എന്നാല്‍, ഒക്ടോബര്‍ ഒന്നിനു ശേഷം അമ്മയെ കാണാന്‍ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ല. എല്ലാ ദിവസവും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ഏതാനും മിനിറ്റുകള്‍ മാത്രമാണ് ചിന്നമ്മ അമ്മയെ കണ്ടിരുന്നത്. അമ്മയ്ക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടാകുമെന്ന് ഭയന്നിരുന്നതിനാല്‍ ആശുപത്രി അധികൃതര്‍ തന്നെ അമ്മയെ സന്ദര്‍ശിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതാണ് കാരണം – ദിനകരന്‍ പറഞ്ഞു.
ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്‌നാട് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയ സാഹചര്യത്തിലാണ് ദിനകരന്റെ വിശദീകരണം. മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ദിണ്ടിഗല്‍ ശ്രീനിവാസന്‍ ഓരോന്നു വിളിച്ചു പറയുന്നതെന്ന് ദിനകരന്‍ പരിഹസിച്ചു.
ജയയുടെ ആരോഗ്യനിലയെക്കുറിച്ച് അണ്ണാ ഡിഎംകെ നേതാക്കള്‍ പറഞ്ഞതെല്ലാം കളവായിരുന്നെന്നും ശശികലയെ പേടിച്ചാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍. ജയ ആശുപത്രിയില്‍ ഇഡ്ഡലി കഴിക്കുന്നതു കണ്ടതായി പറഞ്ഞിരുന്നയാളാണു ശ്രീനിവാസന്‍. അന്ന് അങ്ങനെ പറഞ്ഞതിന് അദ്ദേഹം ജനങ്ങളോടു മാപ്പു ചോദിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ആരും ജയലളിതയെ കണ്ടിട്ടില്ല. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു എന്നിവരെയൊന്നും കാണാന്‍ അനുവദിച്ചില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Post Your Comments