തിരുവനന്തപുരം: എ.കെ ആന്റണിയെ താൻ ഏറെ സഹായിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സുരേഷ് ഗോപി എംപി. ഇക്കാര്യം താന്‍ വെളിപ്പെടുത്തുന്നില്ലെന്നും ആന്റണി തന്നെ പറയണമെന്നും വലിയ മനസ്സുള്ള ആളാണ് ആന്റണിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സെക്രട്ടറേയറ്റിന് മുന്നില്‍ ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോള്‍ എല്ലാ ആവശ്യങ്ങളും അദ്ദേഹം അംഗീകരിച്ചു. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്നത്തെക്കുറിച്ച് താന്‍ ആന്റണിയുമായി ചര്‍ച്ച നടത്തിയിരുന്നതായും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
2003ലെ മുത്തങ്ങ സമരത്തില്‍ ചില വിഷ വിത്തുകള്‍ പങ്കാളികളായി ഉണ്ടായിരുന്നതിനാൽ ആ സമരത്തിന് പിന്തുണ നൽകിയില്ല. ആദിവാസികള്‍ കാടിന്‍െറ കാവല്‍ക്കാരാണ്. കാട് അവർക്ക് തന്നെ വിട്ട് നൽകണം. കൈയേറ്റക്കാര്‍ വനസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുകയാണ്. ഇതോടൊപ്പം ചന്ദന കൊള്ളയും നടക്കുന്നുണ്ട്. ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന് മുന്നില്‍ സംസ്ഥാന സര്‍ക്കാറിന് മുട്ടുമടക്കേണ്ടി വരും. അതിനാല്‍ ആദിവാസികളുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Post Your Comments