ലണ്ടന്‍: മുൻ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് വോണ്‍ വീണ്ടും വിവാദത്തില്‍. പോണ് സ്റ്റാര്‍ വലേറി ഫോക്സിന്റെ മുഖത്തടിച്ചെന്ന പരാതിയെതുടര്‍ന്ന് താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇരുവരും വാക് തര്‍ക്കത്തിലായെന്നും ക്ഷുഭിതനായ വോണ്‍ വലേറിയുടെ മുഖത്തടിച്ചുവെന്നുമാണ് കേസ്. ക്ലബ്ബിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് കേസെടുത്തത്.
കൂടുതല്‍ നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.നേരത്തേയും സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ വോണ്‍ വിവാദത്തിലായിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ വോണിനെതിരെ കടുത്ത ശിക്ഷാ നടപടികളുണ്ടാകും. ജയില്‍ വാസമടക്കം അനുഭവിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments