ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ നിലവില്‍ മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് ലഭിക്കുന്ന വിവരം. ബാരാമുള്ളയിലെ ഉറിയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്.
ഖാല്‍ഗി ഏരിയയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments