റാസല്‍ഖൈമ: മാളുകളിലും ട്രാഫിക് ഫൈന്‍ അടയ്ക്കാനുള്ള സംവിധാനവുമായി റാസല്‍ ഖൈമ. ഈ സംവിധാനം ഇപ്പോള്‍ എമിറേറ്റിലെ 15 ഷോപ്പിംഗ് മാളുകളില്‍ സജ്ജമായി കഴിഞ്ഞു. ഇതിനു വേണ്ടി ഇവിടെ 15 സെല്‍ഫ് പേമെന്റ് കിയോസ്കുകള്‍ ട്രാഫിക് പോലിസ് ക്രമീകരിച്ചിട്ടുണ്ട്. ഇതു വഴി പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കുറയുമെന്നു പ്രതീക്ഷിക്കുന്നതായി റാക് പോലിസ് തലവന്‍ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് വ്യക്തമാക്കി.
ഇനി ഇത്തരം കിയോസ്കുകള്‍ ട്രാഫിക് കേന്ദ്രങ്ങളിലും ലഭ്യമാണെന്ന വിവരം അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹന രജിസ്ട്രേഷന് കാര്‍ഡ് പുതുക്കല്‍, നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ കാര്‍ഡുകള്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങളും ഇത്തരം കിയോസ്കുകളില്‍ ലഭ്യമാണ്.
ഇനി മുതല്‍ റാക് പോലീസ് നല്കുന്ന 78 സേവനങ്ങള്‍ ഇതു വഴി ലഭ്യമാക്കും. രാജ്യത്ത് പോലീസ് ഇപ്പോള്‍ നല്‍കുന്നത് 127 സേവനങ്ങളാണ്. ട്രാഫിക് വിഭാഗം ഡയരക്ടര്‍ കേണല്‍ അഹ്ദമ് അല്‍ സാമാണ് ഇക്കാര്യം അറിയിച്ചത്.
Post Your Comments