ഇസ്ലാമാബാദ്: അറബിക്കടലില്‍ പാക് നാവികസേന സൈനിക അഭ്യാസം നടത്തിയതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിന്റെ സമുദ്രാര്‍ത്തി സംരക്ഷിക്കാന്‍ സേന പ്രാപ്തമെന്ന്‍ നാവികസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ് സകൗള്ള പറഞ്ഞതായും ലനം വിജയകരമായിരുന്നുവെന്നും പാക് റേഡിയോ വെളിപ്പെടുത്തി.
നാവികസേനാ മേധാവി അഡ്മിറല്‍ മുഹമ്മദ് സകൗള്ള സന്നിഹിതനായിരുന്ന പരിശീലനസമയത്ത് വ്യോമ-ഭൂതല മിസൈലുകളടക്കം പരീക്ഷിച്ചാണ് സൈനിക അഭ്യാസം നടത്തിയത്. യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചുള്ള പരീശിലനവും നാവികര്‍ നടത്തുകയുണ്ടായി. അറബിക്കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളും സൈനിക മേധാവി സന്ദര്‍ശിച്ചു.
Post Your Comments