Latest NewsIndia

വീണ്ടും പാക് വെടിവെപ്പ് ; സൈനികർക്ക് പരിക്കേറ്റു

ജമ്മു: വീണ്ടും പാക് വെടിവെപ്പ് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ പൂഞ്ചിലെ ബാലകോട് സെക്ടറിലായിരുന്നു ആക്രമണം. അതിർത്തി ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് രണ്ട് സൈനികർക്ക് പരിക്കേറ്റതെന്നും അരമണിക്കൂറോളം വെടിവെയ്പ് നീണ്ടുനിന്നതായും സൈനിക വക്താവ് അറിയിച്ചു. ഈ വർഷം ഓഗസ്റ്റ് ഒന്നുവരെ പാകിസ്ഥാൻ 285 തവണയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button