ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റത്തിന് കൂടുതല്‍ തെളിവുകള്‍. തോമസ് ചാണ്ടിയുടെ കൈയേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ തയാറാക്കിയത് ഉപഗ്രഹ ദൃശ്യങ്ങളുടെ സഹായത്തോടെ ആണെന്നാണ് സൂചന. എന്നാല്‍ ആരോപണങ്ങള്‍ തള്ളി ഇന്നലെ തോമസ് ചാണ്ടി രംഗത്തെത്തിയിരുന്നു.
നിലം നികത്തിയതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലേക് പാലസിലേയ്ക്കുള്ള വഴി ഒരുക്കിയെടുത്തത് നെല്‍വയല്‍ നികത്തിയാണെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. തോമസ് ചാണ്ടിക്കെതിരെ കൈയേറ്റ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
Post Your Comments