കുവൈത്ത് : ചരിത്രത്തിന്റെ താളുകളില്‍ മാത്രമായി മാറിയ പഴയ കുവൈത്തിലുണ്ടായിരുന്ന തെരുവുകളുടെ ഓര്‍മകള്‍ക്ക് വീണ്ടും ജീവന്‍ കൈവരുന്നു. പൗരാണികതയിലേക്ക് മടങ്ങാനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈത്തില്‍ ബറായ സാലെം പദ്ധതിക്ക് തുടക്കമായി. എഴുപതുകളിലും എണ്‍പതുകളിലും കുവൈത്തിലുണ്ടായിരുന്ന തെരുവുകളുടെ കാഴ്ച്ചകളാണ് വീണ്ടും ആവിഷ്‌കരിപ്പെടുന്നത്. സാലം അല്‍ മുബാറക് സ്ട്രീറ്റിലാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഫെബ്രുവരിയില്‍ പദ്ധതി യഥാര്‍ത്ഥ്യമാകും. 20 ലക്ഷം ദിനാര്‍ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പൂന്തോട്ടങ്ങള്‍, ജലധാരകള്‍, പതിനാലോളം കിയോസ്‌കുകള്‍ തുടങ്ങിയവ ബറായ സാലെം പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.
Post Your Comments