KeralaLatest NewsNews

ജില്ലാസഹകരണ ബാങ്കില്‍ മുക്കുപണ്ടം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് : സംഭവത്തില്‍ ബാങ്ക് മാനേജര്‍ അടക്കം നാല് പേര്‍ക്ക് സസ്‌പെന്‍ഷന്‍ കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ടം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ബാങ്ക് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ ബാങ്ക് മാനേജര്‍ ചന്ദ്രന്‍, ഡെപ്യൂട്ടി മാനേജര്‍ ടി.വി. രമ, അപ്രൈസര്‍ ഷഡാനനന്‍ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തളിപ്പറമ്പ് പൊലീസ് പരാതി നല്‍കി. ഞാറ്റുവയല്‍ സ്വദേശി ഹസ്സന്‍ എന്നയാള്‍ പണയം വെച്ച ഒമ്പതേകാല്‍ പവന്‍ സ്വര്‍ണ്ണം തിരികെ എടുത്തപ്പോള്‍ മുക്കുപണ്ടം ലഭിച്ചതെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തുന്നത്.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ടം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ബാങ്ക് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

സംഭവത്തില്‍ ബാങ്ക് മാനേജര്‍ ചന്ദ്രന്‍, ഡെപ്യൂട്ടി മാനേജര്‍ ടി.വി. രമ, അപ്രൈസര്‍ ഷഡാനനന്‍ എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തളിപ്പറമ്പ് പൊലീസ് പരാതി നല്‍കി. ഞാറ്റുവയല്‍ സ്വദേശി ഹസ്സന്‍ എന്നയാള്‍ പണയം വെച്ച ഒമ്പതേകാല്‍ പവന്‍ സ്വര്‍ണ്ണം തിരികെ എടുത്തപ്പോള്‍ മുക്കുപണ്ടം ലഭിച്ചതെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button