
ന്യൂഡല്‍ഹി: ഹിന്ദു ദേവതയെ വേശ്യയെന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനെതിരെ കേസെടുക്കണമെന്നാവശ്യം ഉയരുന്നു. അധ്യാപകനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ദയാല്‍ സിങ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കേദല്‍ കുമാര്‍ മണ്ഡലിനെതിരെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
കേദലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ജനാധിപത്യ അധ്യാപക മുന്നണിയാണ് രംഗത്തെത്തിയത്. പോസ്റ്റിട്ടതും 21 ഓളം ഗ്രൂപ്പുകളിലായി പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടു. സെപ്തംബര്‍ 22 നായിരുന്നു കേദലിന്റെ വിവാദപരമായ പോസ്റ്റ്. മതപരമായി അധിക്ഷേപിച്ചെന്നാണ് പരാതി.
Post Your Comments