KeralaLatest NewsNews

നന്തന്‍കോട് കൂട്ടക്കൊലപാതക കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപതാക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ കേഡല്‍ ജീന്‍സണിന് എതിരായിട്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ ഭാഗമായി കൊലപ്പെടുത്തിയെന്നാണ് കേസ്.

ഇയാള്‍ക്കെതിരെ കൊലപാതകക്കേസിന് പുറമെ തീയും ആയുധങ്ങളും ഉപയോഗിച്ച്‌ വീട് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കേഡല്‍ തന്റെ പിതാവ് പ്രൊഫ.രാജാതങ്കം, അമ്മ ഡോ. ജീന്‍പത്മ, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് വെട്ടി കൊലപ്പെടുത്തി കത്തിച്ചത്.

സംഭവം നടന്നത് നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ വച്ചായിരുന്നു. സംഭവത്തിന് ശേഷം നാട് വിട്ട കേഡല്‍ കീഴടങ്ങാനെത്തിയപ്പോള്‍ പൊലീസ് പിടികൂടുകയായിരുന്നു. 92 സാക്ഷികളും 159 മൊഴികളുമാണ് കുറ്റപത്രത്തിലുള്ളത്. എന്നാല്‍ കേഡലിന് വിചാരണ നേരിടാനുള്ള മാനസികാരോഗ്യം ഇല്ലെന്ന് വ്യക്തമായതിനാല്‍ കോടതി വിധി നിര്‍ണ്ണായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button