സിംഗപ്പൂർ: കന്നി കിക്ബോക്സിംഗിൽ തന്നെ ബോഡിബിൽഡർ ഇടിയേറ്റ് മരണത്തിനു കീഴടങ്ങി. ഇന്ത്യൻ വംശജനായ യുവ ബോഡിബിൽഡർ പ്രദീപ് സുബ്രഹ്മണ്യൻ (32) ആണ് പ്രഥമ മത്സരത്തിൽ തന്നെ മരിച്ചത്. വേൾഡ് ബോഡിബിംൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ഫെഡറേഷൻ (ഡബ്ല്യുബിപിഎഫ്) സിംഗപ്പൂർ പ്രസിഡന്റായിരുന്നു.
ശനിയാഴ്ച വൈകുന്നേരം മരീന ബേ സാൻഡ്സിലാണ് മത്സരം അരേങ്ങറിയത്. യൂ ട്യൂബ് താരം സ്റ്റീവൻ ലിമ്മിനെയായിരുന്നു എതിരാളി. കിക്ബോക്സിംഗ് മത്സരത്തിൽ എതിരാളി സ്റ്റീവൻ ലിമ്മിന്റെ ഇടിയേറ്റു ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ മത്സരത്തിൽ ലിം വിജയിയായി. രാത്രി ഒമ്പതോടെ പ്രദീപ് മരണത്തിനു കീഴടങ്ങി.
തലയ്ക്ക് ഒന്നിലേറെ തവണ ഇടിയേറ്റതാണ് മരണകാരണമായത്. ഈ ഇടികൾ കാരണം ഇദ്ദേഹം അബോധാവസ്ഥയിലായി. പിന്നീട് മത്സരം അവസാനിച്ച് ഒരു മണിക്കൂറിനു ശേഷം ഇദ്ദേഹം മരിച്ചു.
Post Your Comments