റിയാദ് :ടൂറിസം രംഗത്ത് കാലങ്ങളായി മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ. വൈവിധ്യമാര്‍ന്ന ടൂറിസം പദ്ധതികള്‍ സൗദിയെ എന്നും വിനോദസഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും വിശ്വാസികള്‍ കൂട്ടമായി എത്തുക പതിവ് കാഴ്ചയാണ്. ഇത് കൂടാതെ വിനോദ കേന്ദ്രങ്ങളായ തായിഫ് റിസോര്‍ട്ട്, പാരമ്പര്യ നിര്‍മ്മിതമായ പാറകള്‍ തുടങ്ങിയവ സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ടവയാണ്.
ഇത് കൂടാതെയാണ് റെഡ് സീ എന്ന പേരില്‍ പുതിയ ടൂറിസം പദ്ധതി ആരംഭിക്കാന്‍ സൗദി തയ്യാറെടുക്കുന്നതെന്ന് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. 50 ദ്വീപുകളാല്‍ ചുറ്റപ്പെട്ട രീതിയിലുള്ള ഒരു റിസോര്‍ട്ടാണ് റെഡ് സീ എന്ന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സൗദിയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ഉംലജ്, അല്‍വാജ് എന്നീ നഗരങ്ങള്‍ക്കിടയിലായിരിക്കും ഈ സ്വപ്‌ന പദ്ധതിയുടെ നിര്‍മ്മാണമെന്നും അദ്ദേഹം അറിയിച്ചു.
ലോകത്തെ മുന്‍നിര ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളുമായി ചേര്‍ന്നായിരിക്കും റിസോര്‍ട്ട് നിര്‍മ്മിക്കുക. പാരമ്പര്യ മൂല്യങ്ങളിലും ദൃശ്യ മനോഹാരിതയിലും മുന്നില്‍ നില്‍ക്കുന്ന തരത്തിലാകും റിസോര്‍ട്ട്. പദ്ധതിയുടെ ആദ്യ ഘട്ടം 2022ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വന്യമൃഗങ്ങളായ പുലി, ചെന്നായ, തുടങ്ങിയ മൃഗങ്ങളെ ഉള്‍പ്പെടുത്തിയ പ്രകൃതി വനവും സ്വപ്‌ന പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ഇതുകൂടാതെ റെഡ് സീ പദ്ധതിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാരച്യൂട്ടിങ്, ട്രക്കിങ് തുടങ്ങിയവും ഉള്‍പ്പെടുത്തും. വിഷന്‍ 2030ന്റെ ഭാഗമായുള്ള ഈ പദ്ധതി ടൂറിസം രംഗത്ത് വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്. പദ്ധതി വിജയിച്ചാല്‍ റിയാദില്‍ ഒരു തീം പാര്‍ക്ക് ആരംഭിക്കാനും ഭരണകൂടത്തിന് പദ്ധതിയുണ്ട്. 9.93 ബില്യണ്‍ ആണ് പദ്ധതിയുടെ ചെലവ്.
Post Your Comments