ഇസ്ലാമിക വിശ്വാസ പ്രകാരം ഭൌതികവും ആത്മീയവുമായ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് നിസ്കാരം. മനസിനും ശരീരത്തിനും അത് ഒരുപോലെ ഗുണം ചെയ്യുന്നു.
സര്‍വ്വ ശ്രദ്ധയും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചു വേണം നിസ്കാരം പൂര്‍ത്തിയാക്കാന്‍. നിസ്കാരത്തില്‍ നിന്ന് സലാം വീട്ടലോടുകൂടി വലിയൊരു ബാധ്യത നിറവേറ്റിയതുപോലെ ആശ്വാസവും സന്തോഷവും വന്നു ചേരുന്നു. നിസ്കാരത്തിന് മാത്രമല്ല അതിനായി ഒരുങ്ങുന്ന വിശ്വാസിക്ക് തന്നെയും വലിയ പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. വുളു (അംഗസ്നാനം) ചെയ്യുന്നതിനും നിസ്കാരത്തിനായി വസ്ത്രം ധരിക്കുന്നതിനും അതിനായി കാത്തിരിക്കുന്നതിന് വരെയും എണ്ണമറ്റ ഗുണങ്ങള്‍ വിശുദ്ധ വചനങ്ങളില്‍ കാണാവുന്നതാണ്.
ഭയ ഭക്തിയോടെയും ഹൃദയ സാന്നിധ്യത്തോടെയും നിസ്കരിക്കുന്ന വിശ്വാസികള്‍ നിശ്ചയമായും വിജയിച്ചിരിക്കുന്നു എന്ന സൂറത്തുല്‍ മുഅ്മിനിലെ പരാമര്‍ശവും വിശ്വാസിയെ പ്രതീക്ഷയുടെ തേരിലേറ്റുകയാണ്. ഹസ്റത്ത് ഉസ്മാന്‍ (റ) പറയുന്നു, നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ‘മുസ്ലിമായ ഒരാളുമില്ല, അയാള്‍ക്ക് നിസ്കാര സമയമാവുകയും അതിന്റെ വുളൂഉം ഭക്തിയും റുകൂഉമെല്ലാം അയാള്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആ നിസ്കാരം അതിനു മുമ്പ് അവന്‍ ചെയ്ത എല്ലാ ചെറു ദോഷങ്ങള്‍ക്കും പ്രായശ്ചിത്തമാകും. ഇത്തരത്തില്‍ ജീവിക്കാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍!
Post Your Comments