കോഴിക്കോട്: പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന് മാനസികമായി പീഡിപ്പിച്ചു എന്ന് പരാതി. തിരുവമ്പാടി സേക്രഡ്ഹാര്‍ട്ട് എച്ച്എസ്എസ്സിലാണ് സംഭവം. പീഡനത്തെതുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി കുഴഞ്ഞു വീണു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അധ്യാപകന്റെ ക്രൂര സമീപനം രക്ഷിതാക്കളറിയുന്നത്.
കഴിഞ്ഞ ദിവസം പത്താം ക്ലാസ്സുകാര്‍ക്ക് നടത്തിയ സ്പെഷ്യല്‍ ക്ലാസ്സില്‍ വിദ്യാര്‍ഥി പങ്കെടുത്തിരുന്നില്ല. സഹപാഠികള്‍ ക്ലാസ്സില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സ്കൂളിലേയ്ക്ക് പോയ താന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് വിദ്യാര്‍ഥി പറയുന്നത്.
എന്നാല്‍ പിറ്റേദിവസം ക്ലാസ്സിലെത്തിയ വിദ്യാര്‍ഥിയെ അധ്യാപിക ക്ലാസ്സില്‍ കയറ്റാതെ പ്രധാനാധ്യാപകനെ കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ വിദ്യാര്‍ഥിയെ ക്ലാസ്സിനു പുറത്ത് നിര്‍ത്തിയ പ്രധാന അധ്യാപകന് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ അനുവദിച്ചില്ല.
വീട്ടിലെത്തി കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ സന്ദർശിച്ചു. തിരുവമ്പാടി പോലീസ് സംഭവത്തിൽ കേസ് എടുത്തു.
Post Your Comments