Latest NewsNewsIndia

ഭാരതയാത്രയ്‌ക്കൊരുങ്ങി രാഹുൽ ഗാന്ധി; സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറ്റിയെടുക്കാൻ നീക്കം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷപദവിയേൽക്കുന്നതിന് പിന്നാലെ ഭാരതയാത്രയ്‌ക്കൊരുങ്ങി രാഹുൽ ഗാന്ധി. ഇതിലൂടെ സർക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്. പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതോടെ അടുത്ത മാസം 30 ന് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാകും. രാഹുൽ അധ്യക്ഷപദവിയിലെത്തുന്നതിന് പുറമെ വിശ്വസ്തരുടെ പുതിയൊരു സംഘവും നേതൃനിരയിലെത്തും.

ചെറുപ്പക്കാർക്കൊപ്പം പരിചയസമ്പന്നരായ മുതിർന്ന നേതാക്കളും ഉപദേശകവൃന്ദത്തിലുണ്ടാകുമെന്നാണ് സൂചന. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കെ.സി. വേണുഗോപാൽ, ജ്യോതിരാദിത്യ സിന്ധ്യ, ‌സച്ചിൻ പൈലറ്റ് തുടങ്ങിയവർ ആ പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പ് പ്ര‌ക്രിയയിലൂടെ അധ്യക്ഷപദവിയിലെത്തിയ ശേഷമായിരിക്കും യാത്രയുടെ മറ്റ് വിശ‌ദാംശങ്ങൾക്ക് രൂപം നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button