കല്പറ്റ: നോട്ടുനിരോധനം വന്നതോടെ മാന്ദ്യത്തിലായ മലഞ്ചരക്ക് വിപണി വീണ്ടും പ്രതിസന്ധിയിലായി. മാന്ദ്യത്തിന് പുറമെ കുരുമുളക് വ്യാപകമായി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ടണ്‍കണക്കിന് കുരുമുളകാണ് ചെറുകിട വ്യാപാര കേന്ദ്രങ്ങളില്‍ കെട്ടികിടക്കുന്നത്. ക്വിന്റലിന് 50,000 രൂപയിലേറെ നല്കി വാങ്ങിവെച്ച സ്റ്റോക്ക് വിലകുറഞ്ഞതോടെ നഷ്ടം സഹിച്ച്് വില്‍ക്കേണ്ട ഗതികേടിലാണ് കൂടുതല്‍ വ്യാപാരികളും.
ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം, ശ്രീലങ്കയില്‍ നിന്നും വിയറ്റ്നാമില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വ്യാപകമായി കുരുമുളക് ഇറക്കുമതി ചെയ്ത് ഇവിടത്തെ കുരുമുളകുമായി ചേര്‍ത്ത് വില്‍ക്കുന്നതാണ്. ഇത് കൂടാതെ, ജി.എസ്.ടിയിലെ ആശയക്കുഴപ്പങ്ങളും ഒരു പരിധിവരെ കാരണമായി.
കാപ്പി, കുരുമുളക്, ഏലം, അടക്ക തുടങ്ങി മിക്ക വിളകളുടെയും വില ഒരോ ദിവസവും കുറയുകയാണ്. കാപ്പിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. നേന്ത്രക്കായ വില ഒരോ ദിവസവും കുറയുകയാണ്. കഴിഞ്ഞ മാസം 40 രൂപക്ക് മുകളിലുണ്ടായിരുന്ന നേന്ത്രക്കായ വില കിലോക്ക് 22 രൂപയാണ് വ്യാഴാഴ്ച വയനാട്ടിലെ മാര്‍ക്കറ്റ് വില.
Post Your Comments