KeralaLatest NewsNews

ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു : ഡോക്ടറുടെ പിഴവെന്ന് ആരോപണം

 

കൊല്ലം: ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കൊല്ലം ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. മധ്യവയസ്‌കരായ സദാശിവന്‍, ഉഷ എന്നിവരാണ് മരിച്ചത്. പോളത്തോട് സ്വദേശിയായ സദാശിവന്റെ മരണം ചികിത്സ പിഴവുമൂലമാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തി. വീട്ടുകാരോട് പറയാതെയാണ് ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയതെന്ന് മരിച്ച സദാശിവന്റെ ഭാര്യ പറഞ്ഞു.

അതേസമയം ചികിത്സ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ വിശദീകരിച്ചു. കൈയ്യില്‍ മരവിപ്പ് ഉണ്ടായതോടെയാണ് സദാശിവന്‍ ഭാര്യയോടൊപ്പം കഴിഞ്ഞ ദിവസം കൊല്ലം ആശ്രമം ഇഎസ്ഐ ആശുപത്രിയില്‍ എത്തിയത്. സ്വയം ബൈക്ക് ഓടിച്ചാണ് ആശുപത്രിയിലെത്തിയതും. പ്രാഥമിക പരിശോധനയില്‍ ഹൃദയത്തിനൊ രക്തധമനികള്‍ക്കൊ തകരാറുള്ളതായി കണ്ടെത്തിയില്ല. ഇതേതുടര്‍ന്നാണ് ആന്‍ജിയൊഗ്രാം പരിശോധന നടത്താന്‍ നിര്‍ദ്ദേശിത്. പരിശോധന നടത്തിയ ശേഷം സദാശിവന്റെ കൂടെയുണ്ടായിരുന്നവരോട് പോലും ആലോചിക്കാതെ ആശുപത്രി അധികൃതര്‍ ഓപ്പറേഷന്‍ നടത്തുകയായിരുന്നെന്ന് ഭാര്യ നിഷ പറഞ്ഞു.

ഓപ്പറേഷന് ശേഷം ബന്ധുക്കളെ കാണാന്‍ അനുവദിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം സദാശിവന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ഒന്നും ലഭിക്കാത്തിനാല്‍ നിഷയുടെ പിതാവ് നിര്‍ബന്ധിച്ച് ഡോക്ടറെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ ഇറങ്ങി ഓടുകയാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്ച തന്നെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയാക്കിയ നാല്‍പത്തിയഞ്ച് വയസുള്ള ഉഷയും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു.എന്നാല്‍ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും രണ്ട് രോഗികള്‍ക്കും പ്രമേഹമുണ്ടായിരുന്നതിനാലാകാം ശസ്ത്രക്രീയയ്ക്ക് ശേഷം രോഗം ഗുരുതരമായി മരണം സംഭവിച്ചതെന്നുമാണ് ശത്രക്രീയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ മനുവിന്റെ വിശദീകരണം.

shortlink

Post Your Comments


Back to top button