യുണെറ്റഡ് നേഷൻസ്: ഭീകരവാദത്തിന് ലഭിക്കുന്ന പിന്തുണയും അതിർത്തി കടന്നുള്ള ഭീകരവാദവും ചെറുക്കൻ അന്താരാഷ്ട്ര ഉടമ്പടി വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബ്രിക്സ്, സാർക്ക്, ഇബ്സ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പിന്തുണ. 1996 ലാണ് ഇന്ത്യ യു.എന്നിൽ ഈ ഉടമ്പടിക്കുള്ള നിർദേശം മുന്നോട്ട് വെച്ചത്. 20 വർഷമായിട്ടും ഇതിന് അംഗീകാരം ലഭിച്ചിരുന്നില്ല.
യു.എൻ പൊതുസമ്മേളനത്തിനിടെ കൂട്ടായ്മകളിലെ രാജ്യങ്ങളിലെ പ്രതിനിധികളും വിദേശകാര്യമന്ത്രി സുഷമ സ്വരാജും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളിലാണ് ഉടമ്പടിക്ക് കൂടുതൽ പിന്തുണ ലഭിച്ചത്. യു.എൻ രക്ഷാസമിതിയിൽ വികസ്വരരാജ്യങ്ങൾക്കും പ്രാതിനിധ്യം വർധിപ്പിക്കണമെന്നും കൂട്ടായ്മയിൽ ആവശ്യം ഉയർന്നിരുന്നു.
Post Your Comments