
ന്യൂയോര്‍ക്ക് : ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കുമെന്നു സൂചന നല്കി ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ. ഉത്തര കൊറിയയെ പൂര്‍ണമായി തകര്‍ക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുഎന്‍ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണു പസഫിക് സമുദ്രത്തിനു മുകളില്‍ ഹൈഡ്രജന്‍ ബോംബ് വീണ്ടും പരീക്ഷിക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ ‘നേതാവ്’ തീരുമാനിക്കുമെന്നും ഹോ പറഞ്ഞത്.
ഭൗമോപരിതലത്തില്‍ അണുബോംബ് പരീക്ഷിക്കാന്‍ ഉത്തര കൊറിയ തയാറായാല്‍ മൂന്നര പതിറ്റാണ്ടിനു ശേഷമുള്ള ആദ്യ ഉപരിതല ആണവപരീക്ഷണമാകും. 1980ല്‍ ചൈനയാണ് അവസാനമായി സമാന പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ മുന്‍പു നടത്തിയതെല്ലാം ഭൂഗര്‍ഭ ആണവ പരീക്ഷണങ്ങളായിരുന്നു.
ഈ മാസമാദ്യം 120 കിലോ ടണ്‍ സംഹാരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് അവര്‍ പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയയുടെ നീക്കത്തെ ലോകം തികഞ്ഞ ആശങ്കയോടെയാണു നോക്കിക്കാണുന്നത്. ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിച്ച അണുബോംബ് പരീക്ഷിച്ച്, രണ്ടിന്റെയും കൃത്യത ഉറപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിലും സാങ്കേതികപ്പിഴവു മഹാദുരന്തത്തില്‍ കലാശിക്കാനുള്ള സാധ്യതയേറെയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
Post Your Comments