
ഹരിയാന : ഹരിയാനയിലെ മേവാത്ത്, നൂഹ് മേഖലകളില്‍ പുറംമറിയാത്ത കൊലപാതക പരമ്പര. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മേഖലകളില്‍ 20ഓളം കൊലപാതകങ്ങള്‍ നടന്നതായിയാണ് നാട്ടുകാരുടെ വെളിപ്പെടുത്തല്‍. പൊലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഗോരക്ഷയുടെ പേരിലുള്ള കൊലപാതകളും ഇക്കൂട്ടത്തില്‍പ്പെടും.
ഭയംകൊണ്ട് പലരും ഇതുവരെ പരാതിപ്പെടാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. ഹരിയാനയില്‍ നൂഹിലെ ഹുസൈന്‍പൂര്‍ ഗ്രാമ നിവാസിയാണ് മുഹമ്മദ് ഇസ്ലാം, ഇദ്ദേഹത്തിന്റെ മകന് മുഷ്താഖ് എന്ന് 25 കാരനായ ക്ഷീരകര്ഷന് ഇക്കൊല്ലം ജനുവരിയിലാണ് ഗോരക്ഷരുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.
ജയ്പൂരില്‍ നിന്ന് പശുക്കളെ വാങ്ങി മടങ്ങവെ നടുറോഡിലിട്ടായിരുന്നു അക്രമം. മാധ്യമങ്ങളിലൊന്നും ഇന്നേവരെ ഇത് വാര്‍ത്തയായിട്ടില്ല. എന്നാല്‍ മേവാത്തിലെ പുറം ലോകമറിയാത്ത കൊലപാതക കഥകള്‍ മുഷ്താക്കില് ഒതുങ്ങുന്നതല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Post Your Comments