Latest NewsCinemaMollywoodMovie SongsEntertainment

ഇത്തരം മാധ്യമപ്രവര്‍ത്തനത്തെ അടയാളപ്പെടുത്താന്‍ ഒറ്റ വാക്കേ ഉള്ളൂ. ഹീനം; മുരളി ഗോപി

സിനിമാ താരങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുടരുന്ന ആരാധകരില്‍ പലരും അവരുടെ വാക്കുകളെ ചര്‍ച്ചയാക്കാരുണ്ട്. അതുപോലെ സമൂഹത്തില്‍ ചര്‍ച്ചയായി നില്‍ക്കുന്ന വിഷയത്തില്‍ തങ്ങളുടെ നിലപാട് താരങ്ങള്‍ രേഖപ്പെടുത്തുനതും സോഷ്യല്‍ മീഡിയയില്‍ ആണ്. അതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ എഴുത്തും ഇടെപടലുമായി സജീവമാണ് താരങ്ങളില്‍ ഭൂരിഭാഗം പേരും. എന്നാല്‍, ചിലപ്പോഴെങ്കിലും സ്വന്തം ട്വീറ്റുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും അവര്‍ക്ക് പാരയാകാറുണ്ട്. തങ്ങള്‍ കുറിക്കുന്ന അഭിപ്രായങ്ങള്‍ തോന്നുംപടി എടുത്ത് വളച്ചൊടിച്ച്‌ ഉപയോഗിക്കുന്നവരാണ് ഇവര്‍ക്ക് പാരയാകുന്നത്. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ഇത്തരക്കാരുടെ വിക്രിയക്ക് ഇപ്പോള്‍ ഇരയായിരിക്കുന്നത്.

ദിലീപ് നായകനായ രാമലീല എന്ന സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കഴിഞ്ഞ ദിവസമിട്ട പോസ്റ്റ് അപ്പാടെ വളച്ചൊടിച്ചാണ് ഒരു വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ പിന്തുണച്ചായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്. എന്നാല്‍, വെബ്സൈറ്റില്‍ വാര്‍ത്ത വന്നത് ‘രാമലീല എന്ത് വന്നാലും കണരുത്, കാണാന്‍ ശ്രമിച്ചാല്‍ അത് കാണിക്കില്ല: മുരളി ഗോപി’ എന്നും.

ഇതിനെതിരെ രൂക്ഷമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് മുരളി ഗോപി. ‘വാര്‍ത്തയുടെ ഫെയ്സ്ബുക്ക് കാര്‍ഡ് സഹിതം പോസ്റ്റ് ചെയ്താണ് താരം പ്രതികരിച്ചിരിക്കുന്നത്.

മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

“ഇന്നലെ ഒരു പോസ്റ്റ് ഇട്ടു.
‘രാമലീല’ എന്ന ഒരു സിനിമയുടെ മേല്‍, ധര്‍മ്മപക്ഷം പറയുന്നു എന്ന വ്യാജേന, കുതിരകയറുന്നവര്‍ ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റ് എന്താണ് എന്ന് പറയാന്‍ ശ്രമിച്ച ഒരു പോസ്റ്റ്.

കുത്സിത ബുദ്ധികള്‍ മിണ്ടാതിരിക്കുമോ?
ഇതാ… ഒരു കൂട്ടര്‍ കൊടുത്ത തലക്കെട്ട്. ഇത്തരം മാധ്യമപ്രവര്‍ത്തനത്തെ അടയാളപ്പെടുത്താന്‍ ഒറ്റ വാക്കേ ഉള്ളൂ. ഹീനം.
സത്യാവസ്ഥ മനസ്സിലാക്കാന്‍ മിനക്കെടാതെ ഇതിനെ ഷെയര്‍ ചെയ്ത് രസിക്കുന്ന കുറുനരികള്‍ വേറെയും”

shortlink

Related Articles

Post Your Comments

Related Articles


Back to top button