ന്യൂഡല്‍ഹി: കൊതുകുകളെ ഇന്ത്യയില്‍ നിന്നും ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിക്ക് കോടതിയുടെ രസകരമായ മറുപടി. ദൈവത്തിന് മാത്രം സാധിക്കുന്ന കാര്യമാണത്, ദൈവങ്ങള്‍ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങള്‍ കോടതിയോട് ആവശ്യപ്പെടരുതെന്നാണ് ഹർജി പരിഗണിച്ച ബഞ്ച് മറുപടി നൽകിയത്.
ലോകത്തില്‍ തന്നെ ഏറ്റവും വിനാശകാരികളായ കൊതുകുകളെ ഇന്ത്യയില്‍ നിന്നും ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് ധനേഷ് ലഷ്ധന്‍ എന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.എന്നാല്‍ ഇത് കോടതിയുടെ അധികാരത്തിനുമപ്പുറമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി.
എല്ലാവരുടെയും വീടുകളില്‍ എത്തി കൊതുകുണ്ടോയെന്നു ചോദിച്ച് അവയെ ഇല്ലാതാക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂറും ദീപക് ഗുപ്തയും അധ്യക്ഷരായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
കൊതുക് പകര്‍ത്തുന്ന രോഗങ്ങള്‍ മൂലം ലോകത്താകമാനം 7,25,000 പേര്‍ മരിച്ചുവെന്ന ലോകാരോഗ്യ സംഘടനയുടെ കണക്കുകളുമായാണ് ഹര്‍ജിക്കാരന്‍ കൊതുകുകളെ ഇല്ലാതാക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടത്.
Post Your Comments