Latest NewsKeralaCinemaMollywoodNews

പുതുമയേറിയ മത്സരവുമായി ഉദാഹരണം സുജാത

വളരെ പുതുമനിറഞ്ഞ ഒരു മത്സരവുമായാണ് റിലീസിന് തയ്യാറെടുക്കുന്ന, മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. മനോരമയുമായി ചേർന്ന് നടത്തുന്ന “മെയിഡ് ഫോര്‍ ഈച്ച് അതര്‍” എന്ന  ഈ മത്സരത്തിൽ മനോരമ വായനക്കാരായ വീട്ടമ്മമാർക്കും അവരുടെ വീട്ടുജോലിക്കാർക്കും പങ്കെടുക്കാം.

വീട്ടമ്മമാർക്കും വീട്ടു ജോലിക്കാർക്കും വേണ്ടിയൊരു മത്സരമെന്നത് ഒരു പുതിയ ആശയം ആണെന്നിരിക്കെ വളരെ ലളിതമായ ഒരു മത്സരമാണിത്. മത്സരത്തിൽ പങ്കെടുക്കാൻ വീട്ടമ്മമാരും അവരുടെ വീട്ടുജോലിക്കാരും ഒരുമിച്ചുള്ള ഒരു സെൽഫി 7012973836 എന്ന നമ്പറിലേക്ക് വാട്സ്ആപ് സന്ദേശമായി അയക്കണം. ഒപ്പം എത്രവർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന വിവരവും ചേർക്കേണ്ടതുണ്ട്. മത്സരത്തിനായി സെൽഫി അയക്കേണ്ട അവസാനതീയതി ഈ മാസം 24 ആണ്.

തിരഞ്ഞടുക്കപെടുന്ന 20 പേർക്ക് മഞ്ജു വാര്യരുമായി കൂടിക്കാഴചയ്ക് അവസരം ലഭിക്കും.മാത്രമല്ല വീട്ടുജോലിക്കാർക്ക് 10000 രൂപ വീതവും വീട്ടമ്മമാർക് ഓരോ മിക്സിയും സമ്മാനമായി ലഭിക്കും. ഈ മാസം 26 നു എറണാകുളം എം ജി റോഡിലെ അവന്യൂ റീജന്റ് ഹോട്ടലിൽ നടത്തുന്ന പരിപാടിയിൽ മഞ്ജു നേരിട്ട് സമ്മാനദാനം നിര്‍വഹിക്കുകയും വിജയികളോട് സംസാരിക്കുകയും ചെയ്യും.റിലീസിന് തയ്യാറെടുക്കുന്ന ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവിന്റെ കഥാപാത്രം മകളെ വളർത്താൻ പാടുപെടുന്ന ഒരു വീട്ടു ജോലിക്കാരിയായാണ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button