USALatest NewsNewsIndiaInternational

യാത്രവിലക്ക്​ കടുപ്പിക്കാനൊരുങ്ങി ട്രംപ്

വാ​ഷി​ങ്​​ട​ണ്‍: അമേരിക്കയിലേയ്ക്ക് കടക്കാൻ ആ​റ്​ മു​സ്​​ലിം രാ​ജ്യ​ക്കാ​ര്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി​യ യാ​ത്ര​വി​ല​ക്ക്​ കൂടുതൽ ക​ടു​പ്പ​മാ​ക്കാ​ന്‍ യു.​എ​സ്​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പ്​ ഒ​രു​ങ്ങു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​​ന്റെ കാ​ലാ​വ​ധി ഞാ​യ​റാ​ഴ്​​ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ നി​യ​മം പ​രി​ഷ്​​ക​രിക്കുന്ന​ത്.

വി​ല​ക്ക്​ കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക്​ ബാ​ധ​ക​മാ​ക്കി​യും വ്യ​വ​സ്​​ഥ​ക​ള്‍ശ​ക്​​ത​മാ​ക്കി​യും നി​യ​മ​ത്തി​​ന്റെ പ​രി​ഷ്​​ക​രി​ച്ച പ​തി​പ്പ്​ ത​യാ​റാ​ക്കാ​ന്‍ ഹോം​ലാ​ന്‍​ഡ്​ സെ​ക്യൂ​രി​റ്റി വ​കു​പ്പ്​ പ്ര​സി​ഡ​ന്‍​റി​ന്​ ശി​പാ​ര്‍​ശ ന​ല്‍​കി. യു.​എ​സ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​വ​ര്‍​ക്കും മ​തി​യാ​യ സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​വ​ര്‍​ക്കും വി​ല​ക്ക്​ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കുമെന്നാ​ണ്​ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

പക്ഷെ എ​ത്ര രാ​ജ്യ​ങ്ങ​ള്‍​ക്ക്​ നി​യ​​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധ​ക​മാ​കു​മെ​ന്ന​തി​നെ കു​റി​ച്ച്‌​ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ട്രം​പ്​ ച​ര്‍​ച്ച ന​ട​ത്തി.

ഉ​ട​മ​യു​ടെ ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​തെ പാ​സ്​​പോ​ര്‍​ട്ട്​ ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ള്‍​ക്ക്​ വി​ല​ക്ക്​ ബാ​ധ​ക​മാ​യേ​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​റാ​ന്‍, ലി​ബി​യ, സോ​മാ​ലി​യ, സു​ഡാ​ന്‍, സി​റി​യ, യ​മ​ന്‍ എ​ന്നീ രാ​ജ്യ​ക്കാ​ര്‍​ക്കാ​ണ്​ ട്രം​പ്​ സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ജൂ​ണി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button