വാഷിങ്ടണ്‍: അമേരിക്കയിലേയ്ക്ക് കടക്കാൻ ആറ് മുസ്ലിം രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രവിലക്ക് കൂടുതൽ കടുപ്പമാക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നു. കഴിഞ്ഞ ജൂണില്‍ കൊണ്ടുവന്ന നിയമത്തിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് നിയമം പരിഷ്കരിക്കുന്നത്.
വിലക്ക് കൂടുതല്‍ രാജ്യങ്ങള്‍ക്ക് ബാധകമാക്കിയും വ്യവസ്ഥകള്ശക്തമാക്കിയും നിയമത്തിന്റെ പരിഷ്കരിച്ച പതിപ്പ് തയാറാക്കാന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പ്രസിഡന്റിന് ശിപാര്‍ശ നല്കി. യു.എസ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്കാന് വിസമ്മതിക്കുന്നവര്‍ക്കും മതിയായ സുരക്ഷ നടപടികള്‍ സ്വീകരിക്കാത്തവര്‍ക്കും വിലക്ക് ദോഷകരമായി ബാധിക്കുമെന്നാണ് ഒൗദ്യോഗിക വിശദീകരണം.
പക്ഷെ എത്ര രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാകുമെന്നതിനെ കുറിച്ച് വിവരങ്ങള്‍ കൈമാറാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പുതിയ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ട്രംപ് ചര്‍ച്ച നടത്തി.
ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാതെ പാസ്പോര്‍ട്ട് നല്കുന്ന രാജ്യങ്ങള്‍ക്ക് വിലക്ക് ബാധകമായേക്കുമെന്നാണ് സൂചന. ഇറാന്, ലിബിയ, സോമാലിയ, സുഡാന്, സിറിയ, യമന്‍ എന്നീ രാജ്യക്കാര്‍ക്കാണ് ട്രംപ് സര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
Post Your Comments